കൊൽക്കത്ത : കൊൽക്കത്ത ബലാത്സംഗ-കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മമത ബാനർജിക്കെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ഞായറാഴ്ച ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ ആരോഗ്യമന്ത്രിക്കെതിരെ അന്വേഷണം വേണം. മമത ബാനർജിയുടെ ഫോൺ പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു
കേസിൽ കമ്മീഷന്റെ നിഷ്‌ക്രിയത്വത്തെ തുടർന്ന് ഓഗസ്റ്റ് 28 ന് പശ്ചിമ ബംഗാൾ വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ മഹിളാ മോർച്ച പദ്ധതിയിടുന്നതായും മജുംദാർ അറിയിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് 29 ന് ബിജെപി എല്ലാ ജില്ലകളിലും ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിൽ കേന്ദ്രമന്ത്രി സുകാന്ത മജുംദാറും ബിജെപി പ്രവർത്തകരും ശ്യാംബസാറിൽ പ്രതിഷേധിച്ചു. ഇരയ്‌ക്ക് നീതി ആവശ്യപ്പെട്ട് ബംഗാളി ടെലിവിഷൻ താരങ്ങളും ഞായറാഴ്ച ടോളിഗഞ്ചിൽ നിന്ന് ദേശപ്രിയ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ടെലിവിഷൻ രംഗത്തെ എല്ലാ വിഭാഗങ്ങളിലെയും ആളുകൾ മാർച്ചിൽ പങ്കെടുത്തു.
കൊൽക്കത്ത ബലാത്സംഗ-കൊലപാതകക്കേസ് കൈകാര്യം ചെയ്തതിന് പശ്ചിമ ബംഗാളിലെ ജനങ്ങൾ മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്നും ഗംഗാ നദിയിൽ മുക്കുമെന്നും കേന്ദ്രമന്ത്രി സുകാന്ത മജുംദാർ ഞായറാഴ്ച അവകാശപ്പെട്ടു. വിദ്യാർത്ഥി പ്രസ്ഥാനത്തെ സർക്കാർ ഭയപ്പെടുന്നു. അവർ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ആഗ്രഹിക്കുന്നു.
എന്നാൽ പശ്ചിമ ബംഗാളിലെ വിദ്യാർത്ഥികൾ ഉണർന്നിരിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയെ അധികാരത്തിൽ നിന്ന് പിഴുതെറിയുന്നതിൽ സംശയമില്ലെന്നും മജുംദാർ പറഞ്ഞു. കൂടാതെ നീതി ലഭിക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: