കോട്ടയം: റമ്പൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം പാലാ മീനച്ചില്‍ സുനില്‍ ലാലിന്റെയും ശാലിനിയുടേയും മകന് ബദരീനാഥാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം.
കുഞ്ഞിന് റമ്പൂട്ടാന്‍ പൊളിച്ച് നല്‍കുന്നതിനിടെ പഴം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് വിവരം. കുഞ്ഞിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തൊണ്ടയില്‍ കുടുങ്ങിയ റമ്പൂട്ടാന്‍ കഷ്ണം ആശുപത്രിയില്‍ വച്ചാണ് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: