ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ആരായാലും അവരെ വെറുത വിടരുതെന്ന് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ചേര്‍ന്ന ലക്ഷാധിപതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് കൂടുതല്‍ പ്രധാന്യമുണ്ട്.
സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ മുന്‍ഗണനയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം മാപ്പര്‍ഹിക്കാത്ത പാപമാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസ്ഥാന സര്‍ക്കാരുകളോടും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. കുറ്റവാളി ആരായാലും അവരെ വെറുതെ വിടരുത്. അവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നവരും രക്ഷപ്പെടരുത്. സ്കൂളോ ആശുപത്രിയോ ഓഫീസോ പോലീസോ എന്തുമാകട്ടെ, ഏത് തലത്തില്‍ അശ്രദ്ധ യുണ്ടായാലും അവര്‍ ഉത്തരവാദിയായിരിക്കണം. ഈ പാപം പൊറുക്കാനാവാത്തതാണെന്ന സന്ദേശം മുകളില്‍ നിന്ന് താഴേക്ക് വളരെ വ്യക്തമായി എത്തണം. സര്‍ക്കാരുകള്‍ വരും പോകും, പക്ഷേ ജീവന് സംരക്ഷിക്കുന്നതും സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതും ഒരു സമൂഹം എന്ന നിലയിലും സര്‍ക്കാര്‍ എന്ന നിലയിലും എല്ലാവരുടെയും വലിയ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: