ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമത്തില്‍ വിചാരണ തടവുകാരെ ജയിലിടാവുന്ന പരമാവധി കാലം സംബന്ധിച്ച 479ാം വകുപ്പിന് മുന്‍കാല പ്രാബല്യം ലഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി അറിയിച്ചു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ 479ാം വകുപ്പ് പ്രകാരം കേസില്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷയുടെ പകുതികാലം വരെയേ ഒരാളെ വിചാരണ തടവുകാരനായി ജയിലില്‍ ഇടാന്‍ വ്യവസ്ഥയുള്ളൂ. എന്നാല്‍ മറ്റേതെങ്കിലും കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെടാത്തവരാണെങ്കില് പരമാവധി ശിക്ഷകളുടെ മൂന്നിലൊന്ന് സമയം തടവ് അനുഭവിച്ചാല്‍ മോചനം അനുവദിക്കണമെന്ന ഉപ വ്യവസ്ഥക്ക് മുന്‍കാല പ്രാബല്യത്തിന് വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ഫലത്തില്‍ ഭാരതീയ ന്യായ സംഹിത നിലവില്‍ വന്ന ജൂലൈ ഒന്നിനു മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും മൂന്നിലൊന്ന് സമയം പൂര്‍ത്തിയാക്കിയാല്‍ വിചാരണ തടവുകാര്‍ക്ക് മോചനം സാധ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: