തിരുവനന്തപുരം: ‘ആദ്യം അമേരിക്കയില്‍ പോയത് ശത്രൂ രാജ്യത്ത് പോകുന്ന വികാരത്തോടെയായിരുന്നു. അവിടെ ചെന്നു കണ്ടപ്പോള്‍ ശത്രുപക്ഷത്തിന് നിര്‍ത്തേണ്ട രാജ്യമല്ലന്ന് ബോധ്യപ്പെട്ടു. ഇപ്പോള്‍ തോന്നുന്നു ഉടന്‍ തന്നെ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമാകുമെന്ന് ‘ സാഹിത്യകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. പലകാര്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന രാജ്യമാണ് അമേരിക്കയെന്നും പ്രവാസി എഴുത്തുകാരന്‍ സുഗുണന്‍ ഞെക്കാടിന്റെ ‘ അപ്പു ടെയ്ല്‍ ഓഫ് എ വില്ലേജര്‍’ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനചടങ്ങില്‍ മുകുന്ദന്‍ പറഞ്ഞു.
അമേരിക്കക്കെതിരായ മുദ്രാവാക്യവും പ്രസംഗവും കേട്ടാണ് വളര്‍ന്നത്. അമേരിക്ക ഒരു ശത്രൂ രാജ്യമാണെന്ന് ബോധ്യമാണ് മനസ്സില്‍ ഉറച്ചത്. ആ വികാരത്തിലാണ് ആദ്യം അമേരിക്കയില്‍ എത്തിയത്. പക്ഷേ പിന്നീട് പറഞ്ഞു കേട്ടതല്ല സത്യമെന്നു ബോധ്യപ്പെട്ടു. ശത്രൂ പക്ഷത്ത് നിര്‍ത്തേണ്ട രാജ്യമല്ല അമേരിക്ക. നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹരീസിന്റെ അടുത്ത കാലത്തു കേട്ട പ്രസ്താവന വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തൊഴിലാളികള്‍ സംഘടിക്കണമെന്നാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്റാകാന്‍ സാധ്യതുള്ള കമല പറഞ്ഞത്. തൊഴിലാളികള്‍ സംഘടിക്കണമെന്ന ആഹ്വാനം പണ്ട് റഷ്യയില്‍ നിന്നായിരുന്നു കേട്ടിരുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് അത്തരമൊരു ആവശ്യം വരുന്നത് വലിയ കാര്യമായിട്ടാണ് തോന്നുന്നത്. ഉടന്‍ തന്നെ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമാകും എന്നാണ് കരുതുന്നത്. മുകുന്ദന്‍ പറഞ്ഞു.
മുകുന്ദന്റെ കമ്മ്യൂണിസ്റ്റ് സ്വപ്‌നം നടക്കില്ലന്ന് ചടങ്ങില്‍ സംസാരിച്ച എഴുത്തൂകാരന്‍ മധുനായര്‍ പറഞ്ഞു. ‘സര്‍വരാജ്യതൊഴിലാളികളേ സംഘടിക്കൂ’ എന്ന മുദ്യാവാക്യം ആദ്യം മുഴങ്ങിയത് അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു. ലോകത്ത് ഏറ്റവും വലിയ സംഘടിത തൊഴിലാളി യൂണിയന്‍ ഉള്ള രാജ്യവും അമേരിക്കയിലാണ്. അമേരിക്കന്‍ പ്രസിഡന്റിനെക്കാള്‍ ശബളം വാങ്ങുന്നത് യൂണിയന്‍ നേതാവാണ്. അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമാകാത്തതും അതുകൊണ്ടാണ് . മധുനായര്‍ പറഞ്ഞു.
ആരോഗ്യ സംരക്ഷണ സംവിധാനം അമേരിക്കയിലേതിനേക്കാള്‍ മികച്ചത് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലാണെന്ന് ഗ്രന്ഥകര്‍ത്താവ് സുഗുണന്‍ ഞെക്കാട് പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം എം.മുകുന്ദനു നല്‍കി മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിച്ചു. മുന്‍ മന്ത്രി സി. ദിവാകരന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കടകം പള്ളി സുരേന്ദ്രന്‍ എം.എല്‍ എ , പ്രൊഫ. ജി.എന്‍. പണിക്കര്‍, കാല്ലം തുളസി ,ദിനേശ് പണിക്കര്‍, എസ്.ഹനീഫാ റാവുത്തര്‍, മോളി സ്റ്റാന്‍ലി, ഷാജി മാത്യു, കെ.വിജയചന്ദ്രന്‍, പി.സൊണാള്‍ജി, ത്രിവിക്രമന്‍ എന്നിവര്‍ പ്രസംഗിച്ചു.. പ്രഭാത് ബുക്ക് ഹൗസും വേള്‍ഡ് മലയാളി കൗണ്‍സിലും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: