Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ നിര്‍മാണങ്ങള്‍ ദേവഹിതം അറിഞ്ഞു വേണം; വ്യാപാര സ്ഥാപനങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് നല്കണം: വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2024, 03:40 pm IST
in Kerala

കോട്ടയം: ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവഹിതം അറിഞ്ഞു വേണമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഭസ്മക്കുളം മാറ്റുന്നത് ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. എങ്കിലും മറ്റുപല നിര്‍മാണങ്ങള്‍ക്കും കോപ്പുകൂട്ടലുണ്ട്. ഇതിന്റെ മറവില്‍ നടത്താവുന്ന തീവെട്ടിക്കൊള്ളയെക്കുറിച്ചാണ് അധികൃതര്‍ ചിന്തിക്കുന്നത്. ആരോടും ആലോചിക്കാതെ, ദേവഹിതം അറിയാതെ വിശ്വാസപരമായ കാര്യങ്ങളില്‍ ഏകപക്ഷീയമായ നിലപാടാണ് ബോര്‍ഡ് എടുക്കുന്നത്. ഇതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചതെന്ന് വത്സന്‍ തില്ലങ്കേരി ചൂണ്ടിക്കാട്ടി.

ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായ നിര്‍മിതികളെ, പരിരക്ഷിക്കാനെന്ന പേരില്‍, സ്ഥാനം മാറ്റുന്നതും ഇല്ലാതാക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു. മണ്ഡല മകരവിളക്ക് സമയത്ത് ക്ഷേത്ര സങ്കേതത്തിലും പരിസരത്തുമുള്ള വ്യാപാര സ്ഥാപനങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് മാത്രമേ ലേലം കൊള്ളാനുള്ള അനുവാദം നല്കാവൂ. അവിടെ മറ്റുള്ളവര്‍ കടകള്‍ ലേലം പിടിച്ച് ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്ത, പരിഹസിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആവര്‍ത്തിക്കരുത്. സുരക്ഷാ ഭീഷണി നേരിടുന്ന ശബരിമലയുടെ പരിസരം ക്ഷേത്ര ധ്വംസകര്‍ താവളമാക്കുന്നുണ്ട്. വലിയ സുരക്ഷാ ഭീഷണിയാണ് ഇതുമൂലം ഉണ്ടാകുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് വ്യാപാര സ്ഥാപനങ്ങളും മറ്റും ഹിന്ദുക്കള്‍ക്ക് മാത്രമേ നല്കൂ എന്ന നിലപാട് എടുക്കണം.

ഭക്തര്‍ക്ക് സുഖദര്‍ശനത്തിനൊപ്പം ശുദ്ധമായ ഭക്ഷണവും ഉറപ്പാക്കണം. ഇത് ബോര്‍ഡിന്റെ ചുമതലയാണ്. നേരത്തെ ലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യമായി അന്നദാനം നല്കിയിരുന്നു. ദേവസ്വം ബോര്‍ഡ് അതെല്ലാം മുടക്കി. ഒന്നുകില്‍ ഭക്തജന സംഘടനകളുടെ സഹായത്തോടെ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്കാനുള്ള സംവിധാനം അനുവദിക്കണം. അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്തു എല്ലാവര്‍ക്കും അന്നദാനം ഒരുക്കണം, അദ്ദേഹം പറഞ്ഞു.

Tags: constructionSABARIMALAHindu AikyavediValsan Thillankeri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.