ന്യൂദല്‍ഹി: ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍പ്പെട്ട ആര്‍ക്കും മിസ് ഇന്ത്യ സുന്ദരിപ്പട്ടം കിട്ടിയിട്ടില്ലെന്നും ഇത് അവഗണനയാണെന്നും രാഹുല്‍ ഗാന്ധി. വ്യക്തിപരമായി തന്നെ ഇന്ത്യന്‍ സുന്ദരിമാരുടെ പട്ടിക ജാതിയടിസ്ഥാനത്തില്‍ പരിശോധിച്ച് നോക്കിയാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രസ്താവനയിലൂടെ വീണ്ടും ജാതി ഇന്ത്യയില്‍ ആളിക്കത്തിക്കാനുള്ള തന്ത്രം തന്നെയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.
ജാതിക്കലാപത്തിലൂടെ മാത്രമേ ബിജെപിയെയും ഹിന്ദുത്വത്തേയും തകര്‍ക്കാനാവൂ എന്ന ഇടത് ബുദ്ധിജീവികളുടെ നിര്‍ദേശപ്രകാരം മുന്നോട്ട് നീങ്ങുകയാണ് രാഹുല്‍ഗാന്ധി. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടിന് പുറമേ ഹിന്ദുസമുദായത്തെ നെടുകെ പിളര്‍ന്ന് അതില്‍ ഒരു വിഭാഗത്തിന്റെ വോട്ടുകള്‍ കൂടി കീശയിലാക്കി അധികാരത്തില്‍ കയറാമെന്ന് 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പേ പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും അത് വിലപ്പോയില്ല.
90 ശതമാനം വരുന്ന ദളിത്, ആദിവാസി, ഒബിസി വിഭാഗത്തിന്റെ പിന്തുണയില്ലാതെ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രസ്താവന നടത്തുമ്പോഴും മോദി സര്‍ക്കാരില്‍ ഒബിസി വിഭാഗം ആണ് നല്ലൊരു പങ്കെന്ന കാര്യം രാഹുല്‍ ഗാന്ധി വിസ്മരിക്കുന്നു. രാം നാഥ് കോവിന്ദ് എന്ന ദളിതനെയും ദ്രൗപദി മുര്‍മു എന്ന ആദിവാസി ഗോത്രവിഭാഗക്കാരിയെയും രാഷ്ട്രപതിയാക്കിയത് ബിജെപിയും മോദിസര്‍ക്കാരും ആണെന്ന കാര്യവും രാഹുല്‍ ഗാന്ധി മറക്കുന്നു. മാത്രമല്ല, രാം നാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും പരാജയപ്പെടുത്താന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയവരാണ് ഇവരെന്ന കാര്യവും രാഹുല്‍ ഗാന്ധി മറക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: