മൂവാറ്റുപുഴ: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഇടുക്കി ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 40-ാമത് കേരള സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ വാഴക്കുളത്ത് വര്‍ണാഭമായ തുടക്കം.
14 ജില്ലകളെ പ്രതിനിധീകരിച്ച് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലുമായി ആകെ 24 ടീമുകള്‍ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ കളിക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു.
ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഐഎഎസ് ചാമ്പ്യന്‍ഷിച്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
ഉദ്ഘാടന ദിനത്തില്‍ പെണ്‍കുട്ടികളിലെ നിലവിലെ ചാമ്പ്യന്‍ കോഴിക്കോട് എറണാകുളത്തിനെതിരെ (51-18) മികച്ച വിജയത്തോടെയാണ് തുടങ്ങിയത് , പെണ്‍കുട്ടികളില്‍ മറ്റൊരു ആവേശകരമായ മത്സരത്തില്‍ ആലപ്പുഴ പെണ്‍കുട്ടികള്‍ കോട്ടയത്തെ (50-46) മറികടന്നപ്പോള്‍ (50-46) തൃശൂര്‍ പെണ്‍കുട്ടികള്‍ കൊല്ലത്തെ 72-58നും, പാലക്കാട് പത്തനംതിട്ടയെ 25-5നും തോല്‍പിച്ചു. ആണ്‍കുട്ടികളില്‍ പത്തനംതിട്ട പാലക്കാടിനെയും (49-39) തൃശൂര്‍ കൊല്ലത്തെയും (63-20) തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക