മോശം അനുഭവങ്ങൾ തുറന്നുപറയാൻ ഹേമ കമ്മീഷൻ വരുന്നത് വരെ പെൺകുട്ടികൾ കാത്തിരുന്നത് എന്തിനാണെന്ന് നടി ശ്രീലത നമ്പൂതിരി.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധിയാളുകൾ ആരോപണങ്ങളുമായി രംഗത്തെത്തുന്ന സാഹചര്യത്തിലായിരുന്നു അവരുടെ പ്രതികരണം.
എട്ടും ഒമ്പതും വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളാണ് ഇപ്പോൾ പരാതിയായി ഉയരുന്നത്. ഇപ്പോൾ പ്രതികരിക്കുന്ന എല്ലാവർക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്നുള്ളതിന് എന്താണ് തെളിവ്.പീഡനം നേരിട്ടുവെന്നതിന് തെളിവുണ്ടെങ്കിൽ അങ്ങനെയുള്ളവർ കോടതിയിൽ പോകട്ടെ. അതിനാർക്കും ധൈര്യമില്ല. ചുമ്മാ അവിടുന്നും ഇവിടുന്നും ഓരോന്ന് പറഞ്ഞോണ്ടിരിക്കുന്നു. ഡെയ്ലി 10-25 പേർ പ്രതികരിക്കുന്നുണ്ട്. പീഡനം, പീഡനം, പീഡനം എന്ന്.
പരാതിയുള്ളവർ തെളിവ് സഹിതം മുന്നോട്ട് വരണം. ഈ കുട്ടികൾക്ക് ആർക്കും ധൈര്യമില്ല. സിനിമാ മേഖലയിൽ ജോലി ചെയ്യാൻ സാധിക്കുന്ന സാഹചര്യമില്ലെങ്കിൽ മറ്റേതെങ്കിലും മേഖല തെരഞ്ഞെടുത്ത് സ്ത്രീകൾ പോകണം. ഈ മേഖലയിൽ തുടരാൻ പറ്റുന്ന സാഹചര്യമില്ലെങ്കിൽ വേറെ തൊഴിൽ മേഖല തെരഞ്ഞെടുക്കാനാണ് സ്ത്രീകൾ ശ്രമിക്കേണ്ടത്.സിനിമയിൽ കടിച്ചുതൂങ്ങി നിൽക്കുന്നത് എന്തിനാണ്?
രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച നടി ഇത്രയും കാലം എവിടെയായിരുന്നു? ഇത്രയും നാൾ എന്തിന് കാത്തിരുന്നു? പരാതിപെട്ടാൽ സിനിമ നഷ്ടപ്പെടുമെന്ന് ഭയമാണെങ്കിൽ വേറെ വല്ല ജോലിക്കും പോകണം. സിനിമയിൽ തന്നെ വരണമെന്ന് എന്താണിത്ര നിർബന്ധം? – ശ്രീലത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: