തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്താമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഫേസ്ബുക് പോസറ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ അവരെ സംരക്ഷിക്കില്ലെന്നും മന്ത്രി കുറിച്ചു.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് ആവശ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് ലൈംഗികോദ്ദേശ്യത്തോടെ പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. അതേസമയം നടിയുടെ ആരോപണം രഞ്ജിത്ത് നിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: