India

സ്വാതന്ത്ര്യദിന പരിപാടിയില്‍ പാക് പതാക: സ്‌കൂളിനെതിരെ അന്വേഷണം

Published by

രത്‌ലം (മധ്യപ്രദേശ്): സ്വാതന്ത്ര്യ ദിനത്തില്‍ അവതരിപ്പിച്ച നാടകത്തില്‍ പാകിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തിയ സ്‌കൂളിനെതിരെ അന്വേഷണം. വിഷയത്തില്‍ എബിവിപി പ്രതിഷേധം ശക്തമാക്കിയതോടെയാണ് രത്‌ലം ജില്ലാ കളക്ടര്‍ രാജേഷ് ബഥാം അന്വേഷണത്തിന് ഉത്തരവിട്ടത്.

നഴ്‌സറിക്കുട്ടികളുടെ നാടകത്തിലാണ് ഇതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി ഇക്കാര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിശദീകരണം തേടിയേക്കും. സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചാണ് ആലോചിക്കുന്നത്.

എബിവിപി പരാതി നല്കിയ പശ്ചാത്തലത്തില്‍ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആര്‍.എസ്. മാന്‍ഡ്‌ലോയ് പറഞ്ഞു. അതേസമയം വിഭജനകാലം അവതരിപ്പിക്കുന്ന ഭാഗത്താണ് പാക് പതാക ഉപയോഗിച്ചതെന്ന് വിശദീകരിച്ച സ്‌കൂള്‍ ഡയറക്ടര്‍ ദീപക് പന്ത് തെറ്റിദ്ധാരണകള്‍ ഉണ്ടായതില്‍ എല്ലാവരോടും സ്‌കൂള്‍ ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by