ഇസ്കോണ്‍ എന്നറിയപ്പെടുന്ന ഹരേകൃഷ്ണ പ്രസ്ഥാനം ബംഗ്ലാദേശില്‍ ജീവന് പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി തവണ ജമാ അത്തെ ഇസ്ലാമിയുടെയും ഇസ്ലാമിക തീവ്രവാദികളുടെയും ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നു. ആശ്രമക്കെട്ടിടങ്ങള്‍ തകര്‍ക്കുകയും സ്വാമിമാരെ ശാരീരികമായി ആക്രമിക്കലും പതിവാണ്.
ഇക്കുറി ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയായി ബംഗ്ലാദേശ് വിട്ടോടിയപ്പോഴും ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. ക്ഷേത്രങ്ങള്‍ തീവെച്ചു. ബംഗ്ലാദേശിലെ ഹരേകൃഷ്ണപ്രസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ചാരുചന്ദ്രപ്രഭു പറയുന്നത് ഷേഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ നിരവധി രാത്രികള്‍ ഉറങ്ങാതിരുന്നു എന്നാണ്.
ഇത്രയൊക്കെ പ്രതികൂലകാലാവസ്ഥയുണ്ടായിട്ടും സേവയിലൂടെ പ്രവര്‍ത്തനം തുടരുകയാണ് ബംഗ്ലാദേശിലെ ഹരേകൃഷ്ണ പ്രസ്താനം. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ നിരവധി പേര്‍ക്ക് ഭക്ഷണം നല്കി ഹരേകൃഷ്ണ പ്രസ്ഥാനം സഹായിച്ചു. പലര്‍ക്കും അഭയം നല്‍കുകയും ചെയ്തു. ഹരേകൃഷ്ണപ്രസ്ഥാനത്തെത്തേടി എത്തിയവരില്‍ ധാരാളം മുസ്ലിങ്ങളും ഉണ്ടായിരുന്നു. സേവയിലൂടെ മുസ്ലിങ്ങള്‍ക്കിടയിലെ ശത്രുതയെ ഇല്ലാതാക്കാനാകുമെന്ന വിശ്വാസത്തിലാണ് ബംഗ്ലാദേശിലെ ഹരേകൃഷ്ണപ്രസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: