കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളുടെയും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ഏലത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോര്‍ഡ് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു.
കയറ്റുമതിക്കായി ഇന്ത്യയിലുടനീളമുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള ഗുണനിലവാരം ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സ്പൈസസ് ബോര്‍ഡ് അറിയിച്ചു.
2025-26 സാമ്പത്തിക വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ 422.30 കോടി രൂപയുടെ മൊത്തം അംഗീകൃത വിഹിതത്തോടെ പദ്ധതി നടപ്പാക്കും. മൂല്യവര്‍ദ്ധന, ക്ലീന്‍ ആന്റ് സേഫ് സ്‌പൈസസ്, ജിഐ സുഗന്ധദ്രവ്യങ്ങളുടെ പ്രോത്സാഹനം, സുഗന്ധവ്യഞ്ജന ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ വഴിയുള്ള സംരംഭകത്വത്തിനുള്ള പിന്തുണ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട്, മൂല്യവര്‍ദ്ധനവ് സുഗമമാക്കുന്നതിനും സുഗന്ധവ്യഞ്ജന മേഖലയിലെ നവീകരണവും സുസ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: