ന്യൂദല്‍ഹി: പ്രധാനമന്ത്രിയാണ് ആദ്യമായി ദേശീയ ബഹിരാകാശ ദിനം ആചരിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഐഎസ് ആര്‍ഒ ചെയര്മാന് സോമനാഥ്. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണമേഖലയില്‍ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണാര്‍ത്ഥമാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്.
ഒരിയ്ക്കല്‍ പ്രധാനമന്ത്രി ഐഎസ് ആര്‍ഒ കണ്ട്രോള് സെന്റര്‍ സന്ദര്‍ശിക്കുകയും ആഗസ്ത് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കണമെന്ന് പ്രഖ്യാപിച്ചിക്കുകയും ചെയ്തതായി ഐഎസ്ആര്‍ഒ ചെയര്മാന് സോമനാഥ് പറഞ്ഞു. ഐഎസ് ആര്‍ഒയില്‍ നടന്ന ആദ്യ ദേശീയ ബഹിരാകാശദിനാഘോഷച്ചടങ്ങില് പങ്കെടുക്കുകയായിരുന്നു സോമനാഥ്.
ഇന്ത്യയുടെ ബഹിരാകാശമേഖലയില്‍ മോദിയുടെ ഇടപെടല്‍ ഏറെ സഹായകരമായെന്ന് സോമനാഥ് പറഞ്ഞു. നയങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, പ്രധാനമന്ത്രി എന്ന നിലയ്ക്ക് ആ നയങ്ങള്‍ മോദി നടപ്പാക്കുകയും ചെയ്തുവെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.
ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തിന് ‘ശിവശക്തി പോയിന്റ് ‘ എന്ന് പേരിടണമെന്ന് പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും സോമനാഥ് പറഞ്ഞു. “ഈ വര്‍ഷം ദേശീയ ബഹിരാകാശ ദിനം രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. ഇതില്‍ മന്ത്രാലയവും സര്‍ക്കാര്‍വകുപ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ശാസ്ത്രസംഘടനകളും എന്‍ജിഒകളും പൊതുജനങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഒട്ടേറെ ആവേശം പ്രകടമാകുന്നു.”- സോമനാഥ് പറഞ്ഞു.
ഇപ്പോള്‍ സര്‍ക്കാര്‍ ഒരു ബഹിരാകാശ നയം ഉണ്ടാക്കുന്ന തിരക്കിലാണ്. ഇത് ഐഎസ് ആര്‍ഒ, ഡിആര്‍ഡിഒ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം വന്‍തോതില്‍ സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പുവരുത്തും. വിദേശസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയുടെ ബഹിരാകാശമേഖലകളില്‍ നേരിട്ട് ചില നിയന്ത്രണങ്ങളോടെ നിക്ഷേപമിറക്കാന്‍ അനുവദിക്കും. – സോമനാഥ് പറഞ്ഞു.
ചന്ദ്രയാന്‍ -3 ചന്ദ്രനിലിറങ്ങുന്നത് കാണാന്‍ നേരിട്ട് പ്രധാനമന്ത്രി പങ്കെടുത്തത് വലിയ ആത്മവീര്യമുണ്ടാക്കുന്ന സംഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ അവിടെ നിന്നും ഏതാനും സമയം കടമെടുത്താണ് പ്രധാനമന്ത്രി ഇത് നിരീക്ഷിച്ചത്.
പ്രധാനമന്ത്രി മോദി ഒരു ദിവസം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ സന്ദര്‍ശനം നടത്തിയതും ഗഗന്യാന് പോലുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുകയും ചെയ്തത് മറക്കാന്‍ കഴിയില്ല. 2047ല്‍ ഇന്ത്യയുടെ ബഹിരാകാശരംഗം എന്തായിരിക്കണമെന്നത് സംബന്ധിച്ച ഒരു യാത്രാപഥം തയ്യാറാക്കാനും പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന കാര്യവും സോമനാഥ് ഓര്‍മ്മിച്ചു.
രാഷ്ട്രപതിയും ഐഎസ് ആര്‍ഒയില്‍ നടന്ന സമാപനച്ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: