ന്യൂഡല്‍ഹി: മതിയായ യോഗ്യതകളില്ലാത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി യാത്ര നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതു കൂടാതെ എയര്‍ ഇന്ത്യ ഡയറക്റ്റര്‍ ഓഫ് ഓപ്പറേഷന്‍സ്, ഡയറക്റ്റര്‍ ഓഫ് ട്രെയ്‌നിങ് എന്നിവര്‍ക്ക് യഥാക്രമം ആറ് ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതിയായ ജാഗ്രത പുലര്‍ത്തണമെന്ന് ഈ വിമാനം നിയന്ത്രിച്ച പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡയറക്റ്ററേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍സ് (DGCA) അറിയിച്ചു. നോണ്‍ട്രെയ്‌നര്‍ ലൈന്‍ ക്യാപ്റ്റനാണ് സംഭവത്തില്‍ ഉള്‍പ്പെട്ട വിമാനം നിയന്ത്രിച്ചിരുന്നത്. നോണ്‍ലൈന്റിലീസ്ഡ് ഫസ്റ്റ് ഓഫീസറും ഉണ്ടായിരുന്നു. സുപ്രധാന സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുന്ന സംഭവമായാണ് ഡിജിസിഎ ഇതിനെ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: