കോട്ടയം: തന്നെ സ്റ്റേഷനില്‍ കാത്തിരുത്തിയ എസ്എച്ച്ഒ കെ.ജെ തോമസിനെ ഇനി വൈക്കം സ്റ്റേഷനില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് എംഎല്‍എ സി.കെ ആശ. എസ്എച്ച്ഒക്കെതിരെ എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി എത്തിയ പോലീസിനെ സിപിഐ തടഞ്ഞതാണ് വിഷയമായത്. സിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഇറക്കിക്കൊണ്ടു പോകാന്‍ എത്തിയ എംഎല്‍എയെ വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് പരാതി.
എംഎല്‍എ എത്തിയപ്പോള്‍ സ്റ്റേഷനില്‍ എസ്എച്ച് ഒ ഉണ്ടായിരുന്നില്ല. ഫോണില്‍ വിളിച്ച് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഓടിയെത്തിയില്ലെന്നും അവള് അവിടെ ഇരിക്കട്ടെ എനിക്കിപ്പോള്‍ സൗകര്യമില്ല എന്ന് ആരോടോ പറഞ്ഞുവെന്നുമാണ് എംഎല്‍എയുടെ ആരോപണം. എന്നാല്‍ എംഎല്‍എയുമായി നേരിട്ട് സംസാരിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്എച്ച്ഒ അറിയിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ ഡിവൈ എസ്പിയാണ് എംഎല്‍എയുമായി സംസാരിച്ചത്. താന്‍ ഡിവൈഎസ്പിക്ക് ഒപ്പം നില്ക്കുന്നുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എസ്എച്ച്ഒയെ മാറ്റണമെന്ന് സി കെ ആശ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് എംഎല്‍എ എന്നതാണ് ഇടതുമുന്നണിയിലെ പൊതുവികാരം. ഇടതുമുന്നണി നേതാക്കളോടു പോലും ധാര്‍ഷ്്ട്യം കാണിക്കുന്നുവെന്ന പരാതി എംഎല്എയെക്കുറിച്ചുണ്ട്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും അവര്‍ക്ക് വലിയ മതിപ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: