ന്യൂഡല്‍ഹി : ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ മുഖ്യ പരിഗണന മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയായിരിക്കുമെന്ന് ചെയര്‍മാന്‍ അനില്‍ ജയിന്‍ കേരളത്തില്‍ നിന്നുള്ള എം.പി ഡീന്‍ കുര്യാക്കോസിനെ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാകാര്യത്തില്‍ അതോറിറ്റിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സന്ദര്‍ശിച്ചപ്പോഴാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചതെന്ന് ഡീന്‍ പറഞ്ഞു.
വീണ്ടും ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാര്‍. പുതിയ ഡാം പണിയുക അനിവാര്യമാണ്. 2021ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഡാം സേഫ്റ്റിന്റെ ആക്ടിന്‌റെ സെക്ഷന്‍ 9 അനുസരിച്ച് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അതോറിട്ടിക്കു ചെയ്യാം.
സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് മേല്‍ നോട്ടസമിതിയുടെ നിലവിലെ കര്‍ത്തവ്യങ്ങളൊക്കെ ദേശീയ ഡാം സുരക്ഷാ അതോറിട്ടിയുടെ അധികാരപരിധിയിലായെന്നും അദ്‌ദേഹം അറിയിച്ചു. അതോറിറ്റി ഒക്ടോബറില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: