തൃശൂര്‍: ഊരകം വെറ്റിലമൂലയില്‍ വീട് കുത്തിത്തുറന്ന് മോഷണം. വരിക്കശ്ശേരി വീട്ടില്‍ ഏലിക്കുട്ടിയുടെ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത്. സ്വര്‍ണാഭരണങ്ങളും പണവും നഷ്ടമായതായാണ് വിവരം.
തനിയെ താമസിച്ചിരുന്ന ഏലിക്കുട്ടി രാത്രിയില്‍ തൊട്ടടുത്തുള്ള മകന്റെ വീട്ടിലാണ് കിടക്കാറുള്ളത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം പുറത്തറിയുന്നത്. രണ്ടര പവന്റെ സ്വര്ണമാലയുംം 12,000 രൂപയും നഷ്ടമായി. വീടിനുള്ളില്‍ മുളക് പൊടി വിതറിയ ശേഷമാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: