ന്യൂദൽഹി: ഗുരുതരാവസ്ഥയിലായ രണ്ട് രോഗികളെ രാത്രി ലേയിൽ നിന്ന് ഇന്ത്യൻ വ്യോമസേന ഒഴിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഒഴിപ്പിക്കൽ നടന്നത്. നൈറ്റ് വിഷൻ ഗോഗിൾസിന്റെ സഹായത്തോടെ ഐഎഎഫ് വിമാനം ഇരുട്ടിൽ ലാൻഡ് ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
38 കാരിയായ സ്ത്രീയെയും ഏഴ് വയസുള്ള പെൺകുട്ടിയെയും കൂടുതൽ വൈദ്യസഹായത്തിനായി ഉടൻ തന്നെ ചണ്ഡിഗഡിലേക്ക് എയർലിഫ്റ്റ് ചെയ്തത്. സമയത്തെ നിർണായകമായ മെഡിക്കൽ ഒഴിപ്പിക്കൽ അഭ്യർത്ഥനയോട് അതിവേഗം പ്രതികരിച്ചുകൊണ്ട് ഒരു ഐഎഎഫ് വിമാനം ഇന്നലെ രാത്രി ലേയിക്ക് അയച്ചതായി ഐഎഎഫ്അറിയിച്ചു. പൈലറ്റുമാർ രാത്രിയുടെ ഇരുണ്ട സമയങ്ങളിൽ ലാൻഡിംഗിന് സഹായിക്കുന്ന നൈറ്റ് വിഷൻ ഗോഗിൾസുമായി സജ്ജീകരിച്ചിരുന്നതായും ഐഎഎഫ് എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ എയർഫോഴ്സിന്റെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഗുരുതരാവസ്ഥയിലുള്ള രണ്ട് രോഗികളെ എയർലിഫ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: