ലേ: ലഡാക്കിലെ ദുർബുക്കിന് സമീപമുണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. 20 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണ്. 27 യാത്രക്കാരുമായി ബസ് നിയന്ത്രണം വിട്ട് 200 മീറ്റർ താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സൈനികരാണ് അപകടസ്ഥലത്തേയ്‌ക്ക് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത് . പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും , 17 സ്ത്രീകളുമാണുള്ളത്.
27 പേരെയും ആദ്യം അടുത്തുള്ള സൈനിക ആശുപത്രിയിലേക്കും ടാങ്‌സ്റ്റെയിലെ ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയതായി സൈന്യം അറിയിച്ചു. “അവരെ പിന്നീട് വിമാനമാർഗം (14 സോർട്ടീസ് മിലിട്ടറി എഎൽഎച്ച്, ചീറ്റ ഹെലികോപ്റ്ററുകൾ) ലേയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയ്‌ക്കും ചികിത്സയ്‌ക്കും ശേഷം 20 കേസുകൾ ലേയിലെ എസ്എൻഎം ഹോസ്പിറ്റലിലേക്ക് അയച്ചു, നട്ടെല്ലിന് പരിക്കേറ്റ ഒരാളെ എംആർഐക്കും തുടർ ചികിത്സയ്‌ക്കുമായി ലേയിലെ മിലിട്ടറി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.“ -സൈനിക വക്താവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: