ന്യൂദൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജമ്മു കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് ഈ ചിന്തയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നും എന്നാൽ രാജ്യം അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറയുന്നു. രാഹുൽ ഗാന്ധി നിരാശയിലും മനോവീര്യം കുറഞ്ഞ നിലയിലുമാണ്. തന്റെ ജാതിയെയും മതത്തെയും കുറിച്ച് പറയാൻ അദ്ദേഹത്തിന് കഴിയില്ല. പക്ഷേ അദ്ദേഹം രാഷ്‌ട്രീയ ഭാഷയിൽ പിന്നാക്കക്കാരെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ഗിരിരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും കോൺഗ്രസ് രാജ്യസഭാ എംപി മല്ലികാർജുൻ ഖാർഗെയും ജമ്മു കശ്മീരിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേ സമയം ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ഫലം ഒക്ടോബർ 4 ന് പ്രഖ്യാപിക്കും. 24 സീറ്റുകളിലേക്കുള്ള ആദ്യഘട്ട നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: