ന്യൂദല്‍ഹി: ലോക ദൃശ്യ -ശ്രവ്യ വിനോദ ഉച്ചകോടിയോടനുബന്ധിച്ച് (WAVES) ‘ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് – സീസൺ 1’ ന്റെ ഭാഗമായി 25 മത്സരങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് തുടക്കം കുറിച്ചു .
വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിഫലനമാണ് ഈ പരിപാടിയെന്ന് വൈഷ്ണവ് പറഞ്ഞു. തികച്ചും പുതിയൊരു ഉത്പാദക സമ്പദ്‌വ്യവസ്ഥ സൃഷ്‌ടിക്കപ്പെട്ടതായും ഇതിന്റെ അംഗീകാരമാണ് 2024 മാർച്ചിൽ പ്രധാനമന്ത്രി സമ്മാനിച്ച പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് പുരസ്‌കാരത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ജീവിതരീതി, യോഗ, പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായം, നമ്മുടെ പാചകരീതികളിലെ വൈവിധ്യം എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഉപകരണമായി ഉത്പാദക സമ്പദ്‌വ്യവസ്ഥ മാറിയെന്ന്,ഈ സമ്പദ്‌വ്യവസ്ഥയുടെ അപാരമായ സാധ്യതകൾ എടുത്തു പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി പരാമർശിച്ചു. ഈ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ഒരു ശ്രമവും ഉപേക്ഷിക്കുന്നില്ല. അതിനാൽ, ഈ മേഖലയിലെ കഴിവുകളും നൈപുണ്യ വികസനവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും നാം ഉറപ്പാക്കേണ്ടതുണ്ട്.
ഈ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വികസിപ്പിക്കുന്നതിന്, ലോകോത്തര പ്രതിഭാ വികസന പരിപാടികളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമങ്ങളിലും വിനോദ മേഖലയിലും ഇത്തരം സ്രഷ്‌ടാക്കളുടെ കഴിവുകൾ വർധിപ്പിക്കുന്ന ലോകോത്തര സർവകലാശാലകളും സൗകര്യങ്ങളും സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിലിം മേക്കിംഗിൽ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു
സിനിമാനിർമ്മാണം നമ്മുടെ ശക്തികളിൽ ഒന്നാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ. അശ്വിനി വൈഷ്ണവ് , ഇന്നത്തെ കാലഘട്ടത്തിൽ ഈ മേഖലയിൽ പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് വലിയ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതുവഴി മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യത ഉറപ്പാക്കുന്നു. പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ ഈ മേഖലയിൽ 2-3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
സാമൂഹിക ഉത്തരവാദിത്തം
അതേസമയം, ഈ യാത്രയിൽ നമ്മുടെ സമൂഹത്തിന് ദോഷം ഉണ്ടാകാതെ നോക്കേണ്ടതുണ്ടെന്നും ആ ഉത്തരവാദിത്തം ഗവൺമെന്റിന് മാത്രമല്ല സമൂഹത്തിനും വ്യവസായത്തിനും നമുക്കെല്ലാവർക്കും ഉണ്ടെന്നും കേന്ദ്രമന്ത്രി ഓർമിപ്പിച്ചു.
ഈ മേഖലയിലെ അപാരമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി, ‘വേവ്സ്’ സംഘടിപ്പിക്കുകയും ഭാവിയിൽ ഒരു വലിയ പദ്ധതിയായി ഇത് ഉയർന്നുവരാൻ തയ്യാറാക്കപ്പെടുകയും ചെയ്യുന്നു.
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, ഐ ആൻഡ് ബി മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജ ശേഖർ, ഫിക്കി ഡയറക്ടർ ജനറൽ ജ്യോതി വിജ്, സിഐഐ യുടെ മാധ്യമവും വിനോദ മേഖലയുമായി ബന്ധപ്പെട്ട ദേശീയ കമ്മിറ്റി വൈസ് ചെയർമാൻ ബിരേൻ ഘോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ക്രിയേറ്റ് ഇൻ ഇന്ത്യ ചാലഞ്ച് – സീസൺ 1’
പ്രമുഖ വ്യവസായ അസോസിയേഷനുകളും സംഘടനകളും ആതിഥേയത്വം വഹിക്കുന്ന ഈ മത്സരങ്ങൾ ആനിമേഷൻ, ചലച്ചിത്ര നിർമ്മാണം , ഗെയിമിംഗ്, സംഗീതം, ദൃശ്യ കലകൾ എന്നിവയുൾപ്പെടെ വിപുലമായ വിഭാഗങ്ങൾ ഉൾക്കൊള്ളുന്നു. പ്രധാന പരിപാടിക്ക് മുന്നോടിയായി ഈ മത്സരങ്ങൾ നടക്കുന്നു.
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് സീസൺ -1 മത്സരങ്ങളുടെ പട്ടിക.
1. മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അനിമേ ചലഞ്ച്
2. ഡാൻസിങ് ആറ്റംസ് സംഘടിപ്പിക്കുന്ന ആനിമേഷൻ ഫിലിം മേക്കർമാരുടെ മത്സരം
3. ഇന്ത്യ ഗെയിം ഡെവലപ്പർ കോൺഫറൻസ് സംഘടിപ്പിക്കുന്ന ഗെയിം ജാo
4. എസ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എസ്പോർട്സ് ടൂർണമെൻ്റ്
5. ഇ-ഗെയിമിംഗ് ഫെഡറേഷന്റെ സിറ്റി ക്വസ്റ്റ്:ഷേഡ്സ് ഓഫ് ഭാരത്
6. ഇന്ത്യൻ ഡിജിറ്റൽ ഗെയിമിംഗ് സൊസൈറ്റിയുടെ ഹാൻഡ്‌ഹെൽഡ് വിദ്യാഭ്യാസ വീഡിയോ ഗെയിം നിർമ്മാണ മത്സരം
7. ഇന്ത്യൻ കോമിക്സ് അസോസിയേഷന്റെ കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്
8. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും വിസിലിംഗ് വുഡ്‌സ് ഇൻ്റർനാഷണലും ചേർന്ന് യുവ ചലച്ചിത്ര പ്രവർത്തകർക്കായി നടത്തുന്ന മത്സരം
9. Wavelaps, XDG എന്നിവയുടെ XR ക്രിയേറ്റർ ഹാക്കത്തോൺ
10. ഇൻ വീഡിയോ സംഘടിപ്പിക്കുന്ന എ ഐ ഫിലിം മേക്കിംഗ് മത്സരം
11. വേവ്സ് പ്രൊമോ വീഡിയോ ചലഞ്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് & ഡിജിറ്റൽ ഫൗണ്ടേഷൻ
12. ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്‌സ് അസോസിയേഷന്റെ ട്രൂത്ത്‌ടെൽ ഹാക്കത്തോൺ
13. കമ്യൂണിറ്റി റേഡിയോ അസോസിയേഷന്റെ കമ്മ്യൂണിറ്റി റേഡിയോ കണ്ടന്റ് ചലഞ്ച്
14. ഇന്ത്യൻ സംഗീത വ്യവസായത്തിന്റെ പ്രമേയാധിഷ്ഠിത സംഗീത മത്സരം
15. വേവ്സ് ഹാക്കത്തോൺ: അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഡ്‌സ്പെൻഡ് ഒപ്റ്റിമൈസർ
16. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വേവ്സ് എഐ ആർട്ട് ഇൻസ്റ്റലേഷൻ ചലഞ്ച്
17. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വേവ്സ് എക്സ്പ്ലോറർ
18. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ റീൽ സൃഷ്ടിക്കൽ ചലഞ്ച്
19. ചലച്ചിത്ര പോസ്റ്റർ സൃഷ്ടിക്കൽ മത്സരം – ഇന്ത്യയുടെ ദേശീയ ചലച്ചിത്ര ആർക്കൈവ് – ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ
20. എ.വി.ടി.ആർ. മെറ്റാ ലാബുകളുടെ വെർച്വൽ ഇൻഫ്ലുവൻസർ സൃഷ്ടിക്കൽ മത്സരം
21. പ്രസാർ ഭാരതിയുടെ ബാറ്റിൽ ഓഫ് ദ ബാൻഡ്സ്
22. പ്രസാർ ഭാരതിയുടെ സിംഫണി ഓഫ് ഇന്ത്യ
23. ഇന്ത്യ: ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ വിഹഗവീക്ഷണം
24. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ആന്റി പൈറസി ചലഞ്ച്
25. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ട്രെയ്‌ലർ സൃഷ്ടിക്കൽ മത്സരം
ഈ മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, wavesindia.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: