ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സഖ്യത്തിലെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ ജമ്മു കശ്മീരില്‍ നടന്ന ചര്‍ച്ചയിലാണ് ഇരു പാര്‍ട്ടികളും ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തു.
കശ്മീരില്‍ 12 സീറ്റുകള്‍ കോണ്‍ഗ്രസിനും ജമ്മുവിലെ 12 സീറ്റുകള്‍ നാഷണല്‍ കോണ്‍ഫറന്‍സിനും നല്‍കിയേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനം പിന്നീടാകും. കശ്മീരിലെ മുഴുവന്‍ സീറ്റുകളിലും സഖ്യത്തിലാകും മത്സരിക്കുകയെന്ന് ഫറൂഖ് അബ്ദുള്ള അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുമോയെന്ന് വ്യക്തമല്ല.
പത്ത് വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സപ്തംബര്‍ 18നാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീരില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: