Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആശുപത്രി സേവനത്തിനും പാര്‍ട്ടി ബിനാമികള്‍; തൊട്ടതിനെല്ലാം കൈനീട്ടുന്നു: രോഗികളില്‍ നിന്നും അധിക തുക ഈടാക്കന്‍ തിരുമാനം; വാസവനെതിരെ ബിജെപി

Janmabhumi Online by Janmabhumi Online
Aug 22, 2024, 04:25 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളില്‍ നിന്നും അധിക തുക ഈടാക്കാനുളള ആശുപത്രി വികസന സമിതി തീരുമാനം ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കുളള മന്ത്രി വി.എന്‍ വാസവന്റെയും സിപിഎമ്മിന്റെയും ഓണസമ്മാനമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.

മെഡിക്കല്‍ കോളജ് ആശുപത്രി മന്ത്രിയുടെയും പാര്‍ട്ടിയുടെയും കൈപ്പിടിയിലാക്കാനുളള നീക്കത്തിന്റെ ഭാഗമാണിത്.

ആശുപത്രി വികസന സമിതിക്കു ഫണ്ടില്ല എന്ന കാരണം ചൂണ്ടികാട്ടി പാവപ്പെട്ട രോഗികളെ പിഴിയാനുളള തീരുമാനമെടുത്തത് ഏറ്റുമാനൂരിന്റെ എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍ വാസവന്റെ സാന്നിധ്യത്തിലായിരുന്നുവെന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അടിസ്ഥാന ജനവിഭാഗത്തോടുളള സമീപനം വ്യക്തമാക്കുന്നതാണ്.

ആതുരസേവന രംഗത്തെ ആള്‍രൂപമായി അവതരിക്കുന്ന മന്ത്രിയുടെ വിശ്വരൂപമാണ് ഇവിടെ തെളിയുന്നത്.

അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഭാരത്തില്‍ നട്ടം തിരിഞ്ഞിരിക്കുകയാണ് കേരള ജനത. അതിലെ അവസാന അധ്യായമാണ് രോഗികളെ കൊള്ളയടിക്കാനുളള നീക്കം. കൊച്ചുപിച്ചാത്തി കാട്ടി പിടിച്ചു നിര്‍ത്തി പോക്കറ്റടിക്കുന്ന നിലവാരത്തിലേക്ക് തരംതാഴരുതെന്ന് ഹരി അഭിപ്രായപ്പെട്ടു.

അഞ്ചു ജില്ലകളില്‍ നിന്നുളള ലക്ഷക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്നത്.

ഐസിയുവിലും വെന്റിലേറ്ററിലുമുളള രോഗികളില്‍ നിന്ന് 750 രൂപവരെ വാങ്ങാനാണ് തീരുമാനം. നിലവില്‍ തന്നെ ആശുപത്രിയിലെത്തിയാല്‍ ചികിത്സയുടെയും മരുന്നിന്റെയും വലിയ ശതമാനം ചെലവ് വഹിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.

ഒരു വര്‍ഷത്തിലധികമായി മെഡിക്കല്‍ കോളജ് ആശുപത്രി ഫലത്തില്‍ പണം ഇടാക്കുന്ന പെയ്ഡ് ആശുപത്രിയായികഴിഞ്ഞു.

സാധാരണ ജനങ്ങള്‍ക്ക് നീതിനിഷേധിച്ച് ശസ്ത്രക്രിയകള്‍ പോലും മാറ്റിവച്ചിരിക്കുകയാണ്. ശസ്ത്രക്രിയ നടക്കണമെങ്കില്‍ മരുന്നും ഉപകരണങ്ങളും ഗ്ലൗസുപോലും വാങ്ങി നല്‍കണം. കൂടാതെ ശസ്ത്രക്രിയ്‌ക്കു ശേഷമുളള ജീവൻരക്ഷ മരുന്നുകള്‍ പോലും പുറത്തു നിന്നും വാങ്ങിനല്‍കണം. ഇത്തരത്തിലുളള ഭാരിച്ച ചെലവ് താങ്ങാനാവാതെ കിടപ്പാടം പോലും പണയപ്പെടുത്തി പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നതിനുളള അവസരം ഒരുക്കുന്ന അവസ്ഥയാണ് നിലവില്‍ ഉളളത്. ഇതിനു പിന്നിലും ചില ഗൂഢാലോചന സംശയിക്കുന്നു. അതിനിടയിലാണ് പുതിയ പ്രഹരം. ഐസിയു പോലുളള തീവ്രചികിത്സയ്‌ക്കു പോലും പണം ഈടാക്കുകയും കൂടാതെ സേവനങ്ങള്‍ക്കുളള നിരക്കും വര്‍ധിപ്പിക്കുന്നു.

സര്‍ക്കാരില്‍ നിന്നുളള പണം ലഭിക്കാതെയായപ്പോള്‍ രോഗദുരിതത്തിലായവരുടെ ചുമലില്‍ അതു കെട്ടിവയ്‌ക്കാനാണ് നീക്കം.

ഇതിനകം തന്നെ മന്ത്രിയുടെയും പാര്‍ട്ടിയുടെയും പാര്‍ശ്വവര്‍ത്തികളെയും സഖാക്കളെയും കുത്തിനിറച്ചിരിക്കുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

മന്ത്രിയുടെ സ്വകാര്യ സംരംഭമായി അറിയപ്പെടുന്ന അഭയം ഏജന്‍സിയെ മെഡിക്കല്‍ കോളജിന്റെ ഇതര പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏല്‍പ്പിക്കാനാണ് മറ്റൊരു നീക്കം. പാര്‍ട്ടി യുവജനവിഭാഗത്തിന് അവിടെ പ്രത്യേക കൗണ്ടര്‍ തുറക്കാന്‍ അനുമതി നല്‍കിയാലും അത്ഭുതപെടാനില്ല.

സമൂഹത്തിലെ സാധാരണക്കാര്‍ക്ക് ചികിത്സ നല്‍കാന്‍ പോലും കഴിയാതെ മെഡിക്കല്‍ കോളജിനെ ബ്ലേഡ് ആശുപത്രിയാക്കാനാണ് നീക്കമെങ്കില്‍ അത് സിപിഎം നിയന്ത്രണത്തില്‍ സ്വകാര്യവല്‍ക്കരിക്കുകയായിരിക്കും ഇതിലും ഭേദം.

തൊട്ടതിനെല്ലാം കൈനീട്ടുന്ന ആതുരാലയമായി ഇതിനകം തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റിക്കഴിഞ്ഞു. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ സേവനത്തിനും പാര്‍ട്ടി ബിനാമികളെയാണ് നിയോഗിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജിലെ പെയ്ഡ് ആശുപത്രിയാക്കാനുളള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഇത് അംഗീകരിക്കാനാവില്ല. ആശുപത്രി വികസന സമിതിയുടെ ഈ ജനാധിപത്യവിരുദ്ധ ബൂര്‍ഷ്വാ തീരുമാനം എത്രയും വേഗം പിന്‍വലിക്കണം. എന്‍.ഹരി ആവശ്യപ്പെട്ടു

Tags: N.Hari
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

Kerala

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

Kerala

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

Kerala

ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിന്റെ ട്രയൽ റൺ: എൻ .ഹരി

Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies