തിരുപ്പതി : പിറന്നാൾ ദിനത്തിൽ തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടി സൂപ്പർ സ്റ്റാർ ചിരഞ്ജീവി. 69-ാം ജന്മദിനത്തോടനുബന്ധിച്ചാണ് താരം ഭാര്യ സുരേഖ കൊനിഡേലയും അമ്മയുമൊത്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ക്ഷേത്ര അധികൃതർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.ചിരഞ്ജീവി ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കൊണിഡേല ശിവശങ്കര വരപ്രസാദ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് . കടുത്ത ഹനുമാൻ ഭക്തനായ അദ്ദേഹം അമ്മയുടെ അഭ്യർത്ഥന മാനിച്ച് പേര് ചിരഞ്ജീവി എന്നാക്കി മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: