ഗോവ: കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഗോവയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പള്ളുരുത്തി സ്വദേശി അഫ്താബ് ആണ് മരിച്ചത്. സുഹൃത്തുക്കളുള്‍പ്പെടെ ഏഴംഗ സംഘം ആണ് ഗോവയില്‍ പോയത്. സുഹൃത്തുക്കളുമായി കടലില്‍ കുളിക്കുന്നതിനിടെ മൂന്ന് പേര് തിരയില്‍പ്പെടുകയായിരുന്നു. മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബ് മരിച്ചിരുന്നു. മൃതദേഹം ഗോവയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: