വാഴ്സ ; 45 വർഷത്തിനിടെ പോളണ്ട് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി . രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം പോളണ്ടിൽ എത്തിയത് . ഗുജറാത്തി നൃത്തത്തോടെ പോളിഷ് കലാകാരന്മാർ അദ്ദേഹത്തെ സ്വീകരിച്ചു. ‘ഭാരത് മാതാ കീ ജയ്’, ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവാസി ഇന്ത്യക്കാർ ആഹ്ലാദം പ്രകടിപ്പിച്ചത്. ചിലർ മോദിയുടെ കൈയിൽ രാഖി കെട്ടുന്നതും കാണാമായിരുന്നു.
‘ ഞങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 70 വർഷം ആഘോഷിക്കുന്ന വേളയിലാണ് എന്റെ പോളണ്ട് സന്ദർശനം. മധ്യ യൂറോപ്പിലെ പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്,. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള ഞങ്ങളുടെ പരസ്പര പ്രതിബദ്ധത ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനെയും പ്രസിഡൻ്റ് ആന്ദ്രെജ് ഡൂഡയെയും കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: