തൃശ്ശൂര്‍: ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും അരനൂറ്റാണ്ട് കാലം തിളങ്ങിനിന്ന കലാപ്രതിഭയാണ് കഴിഞ്ഞ ദിവസം അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ജോസ് പായമ്മല്‍ (90) . ഭാര്യ കലാലയം രാധക്കൊപ്പം തൃശ്ശൂര്‍ പൂരനഗരിയില്‍ അവതരിപ്പിക്കുമായിരുന്ന ഇന്‍സ്റ്റന്റ് നാടകങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ ഇരുവരും രാജ്യമെമ്പാടും കാര്‍ണിവല്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. 500 ലേറെ വേദികളില്‍ അവതരിപ്പിച്ചവയാണ് ജോസ് സംവിധാനം ചെയ്ത പല നാടകങ്ങളും. ജ്യോതിര്‍ ഗമയ എന്ന നാടകം റീജിയണല്‍ തീയറ്ററില്‍ മാത്രം 32 തവണ അവതരിപ്പിച്ചു. 167 നാടകങ്ങളിലും 80ലേറെ ടിവി സീരിയലുകളും ജോസ് അഭിനയിച്ചു.മൂന്നു സിനിമകള്‍ക്ക് തിരക്കഥയെഴുതി. ചമയ കലാകാരന്, ഗായകന് എന്നീ നിലകളിലും ശ്രദ്ധേയനായി.
ചെറുപ്പത്തിലേ നൃത്ത കലാലയം തുടങ്ങിയ ജോസ് പായമ്മല്‍ പിന്നീട് അവിടെ പഠിക്കാന്‍ എത്തിയ രാധയെ വിവാഹം കഴിക്കുകയായിരുന്നു. രാധ പിന്നീട് പ്രശസ്ത നടിയും നൃത്ത അധ്യാപികയുമായി. മകന്: ലോന ബ്രിന്നര്‍(അബുദാബി) മരുമകള്‍: സുനിത. സംസ്കാരം വ്യാഴാഴ്ച 3.30ന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: