Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

Published by

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം ഇന്ന് പതാക ദിനം ആചരിക്കും. ബാലികാ ബാലന്മാരുടെ ഭജന സംഘങ്ങള്‍ 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും.

ശ്രീകൃഷ്ണ ജയന്തിയായ 26 വരെ വിവിധ കേന്ദ്രങ്ങളില്‍ ‘പുണ്യമീ മണ്ണ്, പവിത്രമീ ഭൂമി’ എന്ന സന്ദേശ വാക്യവുമായി സാംസ്‌കാരിക സദസുകള്‍, ചിത്രരചനാ മത്സരങ്ങള്‍, ഗോപികാനൃത്തം, ഗോപൂജ, നദീവന്ദനം, കണ്ണനൂട്ട് തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ശ്രീകൃഷ്ണ ഭക്തിയും സമാജ ശക്തിയും ഒരേപോലെ ദൃശ്യമാകുന്ന തരത്തിലാകും ആഘോഷങ്ങള്‍.

26നാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. കുട്ടികളുടെ ആഘോഷ സമിതികള്‍ ഓരോ സ്ഥലത്തും ശോഭായാത്രയ്‌ക്ക് നേതൃത്വം നല്കും. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടാകും ശോഭായാത്ര.

എല്ലാ സ്ഥലങ്ങളിലും ശോഭായാത്ര ആരംഭിക്കുമ്പോള്‍ വയനാട് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അനുശോചന സന്ദേശം വായിക്കും.
ശോഭായാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം വയനാട് സ്‌നേഹനിധി സമര്‍പ്പണം ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക