കൊച്ചി: വടകര കാഫിര്‍ വ്യാജ സ്ക്രീന്‍ ഷോട്ട് കേസിലെ യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.കാഫിര്‍ വ്യാജ സ്ക്രീന്‍ ഷോട്ടിന്റെ തുടക്കം എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.
അന്വേഷണം ശരിയായ ദിശയിലാണെന്നും ചില ഫോണുകള്‍ കൂടി ഇനി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു.പ്രതി ചേര്‍ത്ത ലീഗ് നേതാവും ഹൈക്കോടതിയിലെ ഹര്‍ജിക്കാരനുമായ മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
പൊലീസ് കേസ് ഡയറി ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് തലേന്ന് മുഹമ്മദ് ഖാസിമിന്റെ പേരിലുളള വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിച്ചത് ഇടതു സൈബര്‍ വാട്സ് ആപ്, ഫേസ് ബുക് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ കുറ്റാരോപിതനായ ഡി വൈ എഫ് ഐ നേതാവ് റിബേഷിനെ പിന്തുണക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചിട്ടുളളത്. സ്ക്രീന്‍ ഷോട്ട് റിബേഷ് ഫോര്‍വേഡ് ചെയ്തത് വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്നാണ് ഡി വൈ എഫ് ഐയുടെ വാദം.സ്ക്രീന്‍ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് റിബേഷിനെതിരെ ആരോപണം ഉന്നയിച്ച പാറക്കല്‍ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയതെന്നാണ് ഡിവൈഎഫ്ഐയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: