ഗുവാഹത്തി: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ രഹസ്യമായി ഇന്ത്യയിലെത്തിച്ച യുവാവ് അറസ്റ്റിൽ. അസം ഹാജിർഹട്ട് ഗ്രാമത്തിൽ നിന്നുള്ള അലി ഹുസൈനെയാണ് അസം പോലീസ് കസ്റ്റഡിയിലെടുത്തത് . സാമ്പത്തിക നേട്ടത്തിനായി ബംഗ്ലാദേശിലെ പൗരന്മാർക്ക് അസമിലേക്ക് അനധികൃതമായി പ്രവേശനം നൽകിയെന്ന കുറ്റമാണ് ഹുസൈനെതിരെ ചുമത്തിയിരിക്കുന്നത്.
ചാർ മേഖലകളിലൂടെയാണ് അലി ഹുസൈൻ ഇവരെ ഇന്ത്യയിലെത്തിച്ചത്. നുഴഞ്ഞുകയറ്റക്കാർക്ക് അഭയവും ഉപദേശവും നൽകി ഇന്ത്യൻ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ഹുസൈൻ സഹായിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുൻപ് രാത്രി ധൂബ്രി ടൗണിന് സമീപത്ത് നിന്ന് ധുബ്രി ലിപി അക്തർ എന്ന യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
ഹുസൈന്റെ സഹായത്തോടെയാണ് താൻ അനധികൃതമായി അസമിലേക്ക് കടന്നതെന്നും, ഇതിനായി 2,500 ബംഗ്ലാദേശ് ടാക്ക നൽകിയതായും യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്നാണ് അലി ഹുസൈനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: