തിരുവനന്തപുരം: മലയാള സിനിമാരംഗവുമായി ചുറ്റിപ്പറ്റി ഇപ്പോള്‍ അസ്വാരസ്യം നിറഞ്ഞ ചോദ്യമാണ് ഉയരുന്നത്. അന്തരിച്ച നടന്‍ തിലകന്റെ മകള്‍ക്ക് മോശം അനുഭവം സമ്മാനിച്ച പ്രമുഖ നടന്‍ ആരാണ്?:സിനിമാരംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നിറഞ്ഞ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെ ഇത്തരം ദുരനുഭവങ്ങള്‍ ഏറ്റു പറയാന്‍ മലയാളസിനിമാരംഗത്തെ കൂടുതല്‍ പേര്‍ മുന്നോട്ട് വരികയാണെന്ന് വേണം സോണിയാ തിലകന്റെ വെളിപ്പെടുത്തല്‍ നല‍്കുന്ന സൂചന.
മലയാളത്തിലെ പ്രമുഖ നടനില്‍ നിന്നുള്ള പീഡനോദ്ദേശ്യം നിറഞ്ഞ ക്ഷണവും അതേ തുടര്‍ന്ന് മുറി സന്ദര്‍ശിച്ച തനിക്ക് മോശം അനുഭവമുണ്ടായതും സോണിയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇത് ഇത്തരം കൂടുതല്‍ വെളിപ്പെടുത്തലുകളുടെ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സിനിമാരംഗത്തെ പലരും പറയുന്നത്. വലിയ സൂപ്പര്‍ സ്റ്റാറുകളുടെ പ്രതിച്ഛായ തകര്‍ക്കപ്പട്ടേയ്‌ക്കാം.
“ഈ പ്രമുഖ നടന്‍ തന്നോട് റൂമിലേക്ക് വരനായി ഫോണിൽ സന്ദേശമയക്കുകയായിരുന്നു. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് മോശം അനുഭവമാണ് ഉണ്ടായത് തിലകന്റെ മകള്‍ സോണിയ പറഞ്ഞു.
തന്റെ പിതാവിനെ വേട്ടയാടിയ ഏതാനും പ്രധാന നടന്മാരെയാണ് സോണിയാ തിലകന്‍ ലാക്കാക്കുന്നതെന്ന് കരുതുന്നു. പിന്നില്‍ തിലകനെതിരെ സംഘടിതാക്രമണം നടത്തിയ അമ്മ എന്ന താരസംഘടനയുടെ പ്രമുഖ നടന്മാരാണെന്ന് വേണം കരുതാന്‍. അത് ആരാണ്? തിലകന്റെ മകളെ പീഡിപ്പിച്ച ക്രൂരനായ ആ വില്ലന്‍ താരം? ചോദ്യങ്ങള്‍ പെരുക്കുകയാണ്. “.
പ്രതികരിക്കാൻ ഇവിടെ എഴുതുക