കൊല്‍ക്കത്ത: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ ഭാര്യാമാതാവ് ദുര്‍ഗാദേവി. സഞ്ജയ് ഒരു നല്ല വ്യക്തിയല്ല. അവനെ തൂക്കിക്കൊന്നോളൂ, അല്ലെങ്കില്‍ നിയമം അനുശാസിക്കുന്ന മറ്റേതെങ്കിലും ശിക്ഷ കൊടുത്തോളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജയ് റോയിക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ല. അയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് അധികം സംസാരിക്കാനില്ല, ദുര്‍ഗാദേവി പറഞ്ഞു. സഞ്ജയില്‍ നിന്ന് തന്റെ മകള്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മകളെ മര്‍ദിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മകള്‍ ഗര്‍ഭിണിയായിരിക്കെ സഞ്ജയ് റോയ് അവളെ ഉപദ്രവിച്ചു. ഗര്‍ഭം അലസി. ഇതിനാണ് പരാതി നല്‍കിയത്, അവര്‍ വിശദീകരിച്ചു.
#WATCH | RG Kar Medical College & Hospital rape-murder case | Mother-in-law of accused Sanjoy Roy says, "My relations with him were very tense…They were married for 2 years…His marriage to my daughter was his second marriage…Initially, everything was good for 6 months. When… pic.twitter.com/MjIy5dhgeo
— ANI (@ANI) August 19, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: