ലഹോര്‍:പാക്കിസ്ഥാനിലെ സ്റ്റേഡിയങ്ങളില്‍ ഇരിപ്പിടങ്ങളോ ശുചിമുറികളോ ഇല്ല. രാജ്യാന്തര നിലവാരവുമില്ല. രാജ്യാന്തര സ്റ്റേഡിയങ്ങള്‍ എന്നു വിളിക്കാന്‍ പോലും സാധിക്കില്ല. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുടെ വെളിപ്പെടുത്തലാണിത് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമായിരുന്നു പിസിബി ചെയര്‍മാന്‍ അഭിപ്രായം പറഞ്ഞത്.
ചാംപ്യന്‍സ് ട്രോഫിയിലെ പ്രധാന മത്സരങ്ങള്‍ നടക്കുന്നതു ഗദ്ദാഫി സ്റ്റേഡിയത്തിലാണ്.ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനു വേണ്ടി പാക്കിസ്ഥാനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ നവീകരണ ജോലികള്‍ പുരോഗമിക്കുകയാണ്.മത്സരങ്ങള്‍ക്കായി പാക്കിസ്ഥാനിലേക്കു പോകുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ തീരുമാനമെടുത്തില്ല. പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്നു ബിസിസിഐ തീരുമാനിച്ചാല്‍, ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം മറ്റേതെങ്കിലും രാജ്യത്തു നടത്തേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: