കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനു സ്വതന്ത്രമായി തെരച്ചില്‍ നടത്താനുള്ള സാഹചര്യം വേണമെന്ന് നീന്തല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. അര്‍ജുന്റെ വീട് സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോടേ പ്രതികരിക്കുകയായിരുന്നു ഈശ്വര്‍ മല്‍പെ.
അര്‍ജുനെ പുഴയിലിറങ്ങി തെരയാന്‍ തയാറായിട്ടും കര്‍ണാടക പൊലീസ് അനുവദിക്കുന്നില്ല. ഒരു ദിവസം പുഴയില്‍ ഇറങ്ങിയാല്‍ രണ്ടു ദിവസം കരയില്‍ ഇരിക്കേണ്ടിവരുന്നു. ഒളിച്ചുപോയി പുഴയില്‍ തെരയേണ്ട സാഹചര്യം വരെയുണ്ടായി. കുറച്ചുദിവസമായി തെരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
അര്‍ജുന്റെ ലോറിയുണ്ടെന്ന് കരുതുന്ന സ്ഥലത്ത് പതിനഞ്ചടിയോളം മണ്ണുണ്ട്. ഇതു മാറ്റാന്‍ ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കണം.അഞ്ചുദിവസത്തിനകം കൊണ്ടുവരുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ എത്തിയിട്ടില്ല. ഡ്രഡ്ജിംഗ് മെഷിന് കമ്പനി ആദ്യം അരക്കോടി രൂപയാണ് ആവശ്യപ്പെട്ടെതെങ്കിലും പിന്നീടത് ഒരുകോടിയാക്കി. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം നീട്ടുകയാണ്. ഫണ്ട് അനുവദിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്. കേരളം ഇടപെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാവുകയുള്ളുവെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു.
കേരളം നല്കുന്ന പിന്തുണ കര്‍ണാടക തരുന്നില്ലെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. അര്‍ജുനെ കാണാതായിട്ട് 34 ദിവസമായി . അര്ജുന് ഓടിച്ച ലോറിയുടെ ജാക്കിയും തടി കെട്ടിയ കയറും കിട്ടിയത് ഏറെ പ്രതീക്ഷ നല്കുന്നു. ലോറി അവിടെയുണ്ടാകുമെന്നാണ് കരുതുന്നത്.
താന്‍ ആയിരം മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. 65 പേരെ രക്ഷപ്പെടുത്തി. പൊലീസിനു കടലില്‍ നീന്തുന്നതിനു പരിശീലനം നല്കുന്നയാളായിട്ടും പുഴയിലിറങ്ങാന്‍ അനുമതി നിഷേധിക്കുന്നതായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: