തിരുവനന്തപുരം: സിനിമാ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മന്ത്രി പി.രാജീവ്. ഇതിനായി ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി. എന്‍. കരുണിന്റെ നേതൃത്വത്തില്‍ ആശയവിനിമയം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിനിമാ നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ആവശ്യമായ പരിശോധനകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുക. നിഗൂഢതകള്‍ നീക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നുംപി രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: