പാലക്കാട്: അട്ടപ്പാടി അഗളിയില്‍ വയോധികന് തീകൊളുത്തി ജീവനൊടുക്കി. അഗളി സ്വദേശി സണ്ണിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: