കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നുവെന്ന് പരാതിയുമായി യാത്രക്കാർ രംഗത്ത്. എയർ ഇന്ത്യ (കത 471) വിമാനമാണ് 9 മണിക്കൂർ വൈകുമെന്നറിയിച്ചത്. രാവിലെ 10.45 ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 6.30-ന് പുറപ്പെടുമെന്നാണ് പുതുക്കിയ അറിയിപ്പിൽ പറയുന്നു.
വിമാനം വൈകിയതോടെ വയോധികരും കുട്ടികളുമുൾപ്പടെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യാത്ര വൈകിയത് റൺവേ അറ്റകുറ്റപണി കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: