തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണ പ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍ പെട്ട ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കും. തിരുവനന്തപുരം കോര്പറേഷന് നല്കിയ ശുപാര്‍ശയ്ക്ക് അനുമതി നല്കി സര്‍ക്കാര്‍.
മൂന്ന് സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തണം. സബ്സിഡി വ്യവസ്ഥകള്‍ക്ക് വിധേയമായി കോര്പറേഷന് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കും.
ജോയിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 13 ന് രാവിലെയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ ജോയിയെ കാണാതായത്. 48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നും ജീര്‍ണിച്ച അവസ്ഥയിലായിരുന്നു ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: