Kerala

ഗവര്‍ണര്‍ക്കും ഭാര്യക്കും രാഖി ബന്ധിച്ചു; രക്ഷാബന്ധന്‍ സഹോദര്യത്വത്തിന്റെ ഉദാത്ത മാതൃക: ആരിഫ് മുഹമ്മദ് ഖാന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സാഹോദര്യത്തിന്റെ സന്ദേശവുമായി മഹിളാ സമന്വയ വേദി രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ധര്‍മപത്‌നി  രേഷ്മ ആരിഫ് ഖാന്‍ എന്നിവര്‍ക്ക് രാഖി ബന്ധിച്ചു.
സഹോദര്യത്വത്തിന്റെ ഉദാത്ത മാതൃകയാണ് ഭാരതത്തില്‍ നൂറ്റാണ്ടുകളായി തുടരുന്ന രക്ഷാബന്ധനെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മഹിളാ സമന്വയ വേദി സംസ്ഥാന കണ്‍വീനര്‍ അഡ്വ. ജി. അഞ്ജനാ ദേവി, തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി. സുജാത,   രാഷ്‌ട്രസേവിക സമിതി സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് നീലിമ ആര്‍ കുറുപ്പ്, സേവാഭാരതി ജില്ലാ സമിതിയംഗം എന്‍ ജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സംസ്‌കാരത്തിന്റെയും സുന്ദര നിമിഷങ്ങളാണ് രാജ്ഭവന്‍ അവര്‍ക്ക് സമ്മാനിച്ചത്.

Recent Posts