കൊല്‍ക്കത്ത: പിജി വിദ്യാര്‍ത്ഥിയായ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കണമെന്നാവര്ത്തിച്ച് ബിജെപി. മമത വിനാശകാരിയായി മാറി. മമതയെന്ന അവരുടെ പേര് ജനങ്ങള്‍ നിര്‍മമത ബാനര്ജിയെന്നാക്കിയെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മമതയുടെ തെറ്റായ പ്രവൃത്തികളിലൂടെ സമൂഹത്തെ സേവിക്കുന്ന ഒരു സ്ത്രീയുടെ, ഡോക്ടറുടെ മാനത്തെ അവര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി നിയമവാഴ്ചയെ തകര്ക്കുന്നയാളായി. ഇത്ര ക്രൂരമായ ഒരു കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ തകര്‍ക്കുന്നവരായി. മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലിനെ അവര്‍ സംരക്ഷിക്കുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ക്രൂപീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര് സമൂഹ മാധ്യമങ്ങളില്‍ കൂടി വെളിപ്പെടുത്തിയെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ അധിക്ഷേപകരമായ രീതിയില്‍ പോസ്റ്റ് ചെയ്തു എന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ഇരുപത്തിമൂന്നുകാരി കിര്‍തി ശര്‍മ്മയാണ് അറസ്റ്റിലായത്.
കൊലപാതകവുമായി ബന്ധപ്പെട്ട് കിര്‍തി ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് സ്റ്റോറികള്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലേക് ടൗണിലെ വീട്ടില്‍ നിന്ന് കിര്‍തിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: