തിരുവനന്തപുരം: നടിമാരുടെ മൊഴികേട്ട് ഹേമ കമ്മിറ്റി ഞെട്ടിയോയെന്ന് എനിക്കറിയില്ലെന്നും ഞെട്ടലുണ്ടായ സംഭവം ശ്രദ്ധയില്‍പെടുത്തിയാല്‍ നോക്കാമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാന്. എല്ലാമേഖലയിലും പ്രബല വിഭാഗമുണ്ടെന്നും അവര്‍ക്കെതിരെ പരാതി നല്കിയാല് കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ സിനിമ കോണ്‍ക്ലേവ് നടത്തും. സീരിയല്‍-സിനിമ രംഗത്തെ എല്ലാവരുമായി ചര്‍ച്ച നടത്തി റിപ്പോര്‍ട്ടില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്.റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയില്‍ ഒരു നടിയുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ല. ഡബ്ല്യു സി സി അടക്കമുള്ള ചില സംഘടകളുടെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: