തിരുവനന്തപുരം:പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശിനിയെ 2011 ല്‍ നിരവധി തവണയാണ് പീഡിപ്പിച്ചത്.തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
വര്‍ക്കല ചെമ്മരുതി തുണ്ടുവിള കുന്നത്തുമല പറങ്കിമാംവിള വീട്ടില്‍ പ്രവീണ്‍ (35) ആണ് പിടിയിലായത്. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെ പ്രതി കുവൈറ്റിലേക്ക് കടന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ പ്രതി കൊല്ലം പുനലുരില്‍ കുറച്ചു നാള് താമസിച്ചു. കഴിഞ്ഞ വര്‍ഷംമുതല്‍ വര്‍ക്കല ഞെക്കാട് താമസിച്ചു വരികയായിരുന്നു. ഈ വിവരം ലഭിച്ച പ്രകാരമാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: