പത്തനംതിട്ട:ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്ന കേടായ ആറര ലക്ഷത്തിലധികം ടിന് അരവണ വളമാക്കി മാറ്റും.
ഒന്നരവര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂര്‍ണമായി നീക്കുമെന്ന് ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തി. ഏറ്റുമാനൂര്‍ ആസ്ഥാനമായ കമ്പനിയാണ് അരവണ നീക്കാന്‍ കരാറെടുത്തിരിക്കുന്നത്.ഒന്നേകാല്‍ കോടിക്കാണ് കരാര്‍.
സന്നിധാനത്ത് 6,65,127 ടിന് കേടായ അരവണയാണ് കെട്ടിക്കിടക്കുന്നത്.പരിസ്ഥിതിക്ക് കോട്ടം വരാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. ഏറ്റുമാനൂര്‍ ആസ്ഥാനമായ സ്വകാര്യകമ്പനി കരാര്‍ എടുത്തിട്ടുണ്ട്.
ഏലയ്ക്കയില്‍ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2023 ജനുവരിയിലാണ് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്. എന്നാല്‍ കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാന്‍ ഹര്ജിക്കാരന് കഴിഞ്ഞില്ല. തുടര്‍ന്ന് കേസ് തള്ളിപ്പോയി. എന്നാല്‍ അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണയുടെ കാലാവധി കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: