പത്തനംതിട്ട: കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ത്ഥിനിയായ ഡോക്ടറെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്ന സംഭവത്തില്‍ അക്ഷരങ്ങളില്‍ അഗ്നി പകര്‍ന്ന് ആലാപനത്തിന്റെ ഇടിമുഴക്കമായി മാറുന്ന മ്യൂസിക് വീഡിയോയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് വേറിട്ട രീതിയില്‍ സംഗീത പ്രതിഷേധവുമായി രംഗത്തെത്തിയത്.
”നീണ്ട നിദ്രയില്‍ ആണ്ടുപോയൊരു കാലമേ ഉണരൂ….തീനാളമാളി എരിഞ്ഞണഞ്ഞൊരു ചിതയില്‍ നിന്നുയരൂ…” എന്നു തുടങ്ങുന്ന അതിശക്തമായ പ്രതിഷേധഗാന വീഡിയോ തയ്യാറാക്കിയത് കോളേജ് മ്യൂസിക് ബാന്‍ഡ് ‘ധ്വനി’യിലെ അംഗങ്ങളായ അഭിരാം ശങ്കര്‍, രജത്ത് രാജേഷ്, മരിയ ലിസ്, ക്രിസ്റ്റീന ജോഷി, ശ്രീനന്ദിനി നന്ദകുമാര്‍, തോമസ് പയസ്, ആഞ്ജല അജി എന്നിവര്‍ ചേര്‍ന്നാണ്.
ശ്രീനന്ദിനിയും തോമസ് പയസും സംയുക്തമായി എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രജത്ത് രാജേഷ്, അഭിരാം ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിരാം ശങ്കര്‍, രജത് രാജേഷ്, ക്രിസ്റ്റീന ജോഷി, മരിയ ലിസ് എന്നിവര്‍ ചേര്‍ന്നുള്ള ചടുലമായ ആലാപനം അറിയാതെതന്നെ ശ്രോതാക്കളിലും പ്രതിഷേധചിന്ത പടര്‍ത്തുന്നതാണ്. അവരവരുടെ വീടുകളില്‍ പാടി ചിത്രീകരിച്ച ഭാഗങ്ങള്‍ ആഞ്ജല അജി പിന്നീട് എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നു.
ചിതഗ്നി സംഗീത വീഡിയോയുടെ ക്യുആര്‍ കോഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: