തിരുവനന്തപുരം: കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീരാമോത്സവത്തോടനുബന്ധിച്ചുള്ള ബിച്ചുതിരുമല, വൈക്കം മുഹമ്മദ് ബഷീര്‍ സ്മൃതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാനിധി ശ്രീരാമോത്സവ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം മുന്‍ ഡിജിപി ഡോ. ബി.സന്ധ്യയ്‌ക്കും വൈക്കം മുഹമ്മദ് ബഷീര്‍ അക്ഷരരത്‌ന സുവര്‍ണമുദ്ര പുരസ്‌കാരം സെന്നൂര്‍ ഷംനാദ് എഴുതിയ കഥാസമാഹാരത്തിനും വിദ്യാശ്രേഷ്ഠാ പുരസ്‌കാരം കേരള സര്‍വകലാശാല മുന്‍ ഡീന്‍ ഡോ. എം. ശാര്‍ങ്ഗധരനും ശ്രീരാമോത്സ പുരസ്‌കാരം മുക്കംപാലമൂട് രാധാകൃഷ്ണനും കലാനിധി ഹൈന്ദവ രത്‌ന പുരസ്‌കാരം കെ. ബാഹുലേയന്‍ നായര്‍ക്കും കലാനിധി പരിസ്ഥിതി പുരസ്‌കാരം ജന്മഭൂമി റിപ്പോര്‍ട്ടര്‍ സുനില്‍ തളിയലിനും ലഭിച്ചു.
ബിച്ചു തിരുമല കാവ്യാഞ്ജലി പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ ലൂജി ബിജുവിനും ബിച്ചു തിരുമല സ്മൃതി അക്ഷരശ്രീ പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ രശ്മി പ്രദീപ്, കലാനിധി കലാശ്രേഷ്ഠ പുരസ്‌കാരം ഷോട്ട് ഫിലിം സംവിധായകനും ക്യാമറാമാനുമായ മഹേഷ് ശിവാനന്ദന്‍, ബിച്ചു തിരുമല സ്മൃതി കാവ്യ ശ്രേഷ്ഠ പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ ജിജി അനില്‍, ബിച്ചു തിരുമല സ്മൃതി അക്ഷരശ്രീ പുരസ്‌കാരം കവയത്രിയും എഴുത്തുകാരിയുമായ രാധു പുനലൂര്‍ എന്നിവര്‍ക്കും ലഭിച്ചു.
കലാനിധി വിദ്യാ ശ്രേഷ്ഠ പുരസ്‌കാരം ലക്ഷ്മി ബി., ശ്രീമഹേശ്വരത്തപ്പന്‍ നാട്യാഞ്ജലി പുരസ്‌കാരം മിനിസ്‌ക്രീന്‍ താരം കൈലാസ്‌നാഥ്, ശ്രീ മഹേശ്വരത്തപ്പന്‍ നാട്യശ്രീ പുരസ്‌കാരം ചലച്ചിത്രതാരം ബേബി കാര്‍ത്തിക, ശ്രീ മഹേശ്വരത്തപ്പന്‍ ബാല നൃത്തശ്രീ പുരസ്‌കാരം ബേബിശ്രേയ, കലാനിധി നവ സാമൂഹ്യ മാധ്യമപ്രതിഭ പുരസ്‌കാരം ശ്രേഷ്ഠ മഹേഷ്, കലാനിധി നവാഗത ബാല കലാപ്രതിഭ പുരസ്‌കാരം ബേബി ധന്യശ്രീ അനില്‍, ശ്രീമഹേശ്വരത്തപ്പന്‍ ബാലസംഗീത പുരസ്‌കാരം സാവന്‍ ഗിരീഷ് എന്നിവര്‍ക്കും ലഭിച്ചു. കലാനിധി ശ്രീരാമോത്സവ സാഹിത്യ മത്സരങ്ങളുടെ എവര്‍റോളിംഗ് ട്രോഫി ആറ്റിങ്ങല്‍ സിസ്റ്റര്‍ എലിസബത്ത് ജോയല്‍ സിഎസ്‌ഐ ഇംഗഌഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു.
25ന് പത്മ കഫേ മന്നം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ചെങ്കല്‍ ശ്രീ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ ഭദ്രദീപം തെളിയിക്കുന്ന ചടങ്ങ് മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ചെയര്‍ പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പാരമ്പര്യ ഓണവില്ല് നിര്‍മാതാക്കളായ ബിന്‍കുമാറും കുടുംബവും നിര്‍മിച്ച ശ്രീരാമവില്ല് ഡോ. അലക്‌സാണ്ടര്‍ ജേക്കബിന് കിരീടം ഉണ്ണി സമര്‍പ്പിക്കും. തുടര്‍ന്ന് പിന്നണി ഗായകരായ ലജീഷ് അത്തിലട്ടും നവാഗത ഗായികയായ കുമാരി അലിഫാത്തിമയും കലാനിധി പ്രതിഭകളും മിനി സ്‌ക്രീന്‍ താരങ്ങളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: