ബെംഗളുരു: സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു.ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ബൈക്കിലെത്തിയ ആളാണ് നഗരത്തിലെ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്ഥിനയെ പീഡനത്തിനിരയാക്കിയത്.
കോറമംഗലയില്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പുലര്‍ച്ചെ ഒന്നിനും ഒന്നരക്കും ഇടയിലായിരുന്നു പീഡിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് അഡീഷണല്‍ പൊലീസ് കമ്മിഷണര്‍ രമണ്‍ ഗുപ്ത പറഞ്ഞു
കേസില്‍ ഒരാളെയാണ് സംശയിക്കുന്നതെന്ന പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: