വയനാട് : വയനാട് ദുരന്തത്തില്‍ സ്വന്തക്കാരെയെല്ലാം നഷ്ടപ്പെട്ട് ആരുമില്ലാത്തവരായി ഒറ്റപ്പെട്ടുപോയത് 21 പേര്‍. സര്‍ക്കാര്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും സങ്കടകരമായ വസ്തുതയായി ഇതു ശേഷിക്കുന്നു. 5 പുരുഷന്മാരും 10 സ്ത്രീകളും 18 വയസ്സില്‍ താഴെയുള്ള 6 കുട്ടികളും ഉരുള്‍പൊട്ടലില്‍ ജീവിതത്തില്‍ ആരോരുമില്ലാത്തവരായി .ഇവര്‍ക്കായി പ്രത്യേക പാക്കേജ് ആണ് ഉദ്ദേശിക്കുന്നത്.
അതേസമയം അനുയോജ്യമായ സ്ഥലം ലഭിക്കുന്നതിനനുസരിച്ച് ഒന്നില്‍ കൂടുതല്‍ ടൗണ്‍ഷിപ്പുകള്‍ പുനരധിവാസത്തിനായി സജ്ജമാക്കാനാണ് സര്‍ക്കാര്‍ നിലവില്‍ ആലോചിക്കുന്നത്. ഇതിനായി പത്തിടങ്ങള്‍ പരിശോധിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.അന്തിമ തീരുമാനം ആയിട്ടില്ല . വിദഗ്ധരുടെ വലിയിരുത്തലിനുശേഷം ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ലെന്നുറപ്പിച്ചാലേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവരുടെ താല്‍പര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പുനരധിവസിപ്പിക്കപ്പെടുന്നവരുടെ കാര്‍ഷികവൃത്തി ഉള്‍പ്പെടെയുള്ള ജീവനോപാധികളും ഉറപ്പുവരുത്തണം .ഉരുള്‍പൊട്ടലിന് ഇരയായവരെ മാത്രമല്ല സമീപത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ ഉള്ളവരെ കൂടി പുനരധിവസിപ്പിക്കാനാണ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: