1945 ഓഗസ്റ്റ് 18ന് തായിവാനിലെ തെയ്ഹോക്കു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സാലി ബോംബർ വിമാനത്തിൽ നേതാജിയും ഉണ്ടായിരുന്നു എന്നും വിമാനം റൺവേയുടെ വശത്ത് തകർന്നുവീണ് അദ്ദേഹം കൊല്ലപ്പെട്ടു എന്നുമുള്ള നുണയ്‌ക്ക് 79 വയസ്സ്.
അങ്ങനെ ഒരു വിമാനാപകടം ഉണ്ടായിട്ടില്ലെന്നും നേതാജി റഷ്യയിലേക്ക് കടന്നിരിക്കുമെന്നും കേന്ദ്രസർക്കാർ നിയമിച്ച ജസ്റ്റിസ് മനോജ് കുമാർ മുഖർജി കമ്മീഷൻ രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടും “നേതാജി എവിടെ” എന്ന ചോദ്യത്തിന് ഇന്നും ഔദ്യോഗികമായ ഒരു ഉത്തരമില്ല. “എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നു പ്രഖ്യാപിച്ച ദേശസ്നേഹികളിലെ രാജകുമാരന് രാജ്യം തിരിച്ചു നൽകിയത് കൊടിയ അവഗണന.
അയോധ്യയിലെ ഒരു ജന്മിയുടെ വീടിന്റെ ഔട്ട്ഹൗസായ രാം ഭവനിൽ വച്ച് 1985 സെപ്റ്റംബർ 16ന് മരിച്ച ഭഗ്വാൻജി എന്നു വിളിക്കപ്പെട്ട നാമമില്ലാത്ത സന്യാസി (ഗുംനാമി ബാബ) പ്രഥമദൃഷ്ട്യാ നേതാജി ആയിരുന്നുവെന്ന അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിന് ഒരു പതിറ്റാണ്ട്. കോടതി ഉത്തരവ് പ്രകാരം ഞാനും എന്റെ സുഹൃത്തുക്കളും അടങ്ങുന്ന സംഘത്തോട് ചർച്ച നടത്തിയശേഷം ആ സന്യാസിയുടെ വസ്തുക്കൾ മൊത്തം മ്യൂസിയത്തിൽ ആക്കിയത് അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ്.
അയോധ്യയിലെ രാംകഥാ സംഗ്രഹാലയ എന്ന മ്യൂസിയത്തിലെ ഇനിയും പൊതുജനത്തിന് തുറന്നു കൊടുക്കാതെ സൂക്ഷിക്കുന്ന “ഗുംനാമി ബാബാ ഗ്യാലറി” പറയും നേതാജിയുടെ തിരോധാനത്തിന്റെ യഥാർത്ഥ കഥ.
വെറുതെയല്ലല്ലോ ജസ്റ്റിസ് മനോജ് കുമാർ മുഖർജിയും ഉത്തർപ്രദേശ് മുൻ ഡിജിപി വിക്രം സിങ്ങും പറഞ്ഞത് ആ സന്യാസി നേതാജി തന്നെയായിരുന്നു എന്ന്.
സത്യത്തിലേക്ക് ഇനിയും എത്രനാൾ?
ശ്രീജിത്ത് പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: