മുഹമ്മ: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ് നേതാജി സുബാഷ് ചന്ദ്രബോസിന്റെത്. രാജ്യം അദ്ദേഹത്തിന്റെ 125-ാം ജന്മദിനം പരാക്രം ദിനമായി ഞായറാഴ്ച ആചരിച്ചു. അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനവും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയുടെ മുന്നോടിയായി. രാജ്യം നേതാജിയുടെ വിപ്ലവ ചരിത്രം തിരിച്ചറിയും മുന്‍പേ അദ്ദേഹത്തിന്റെ മഹത്വമറിഞ്ഞ ഒരു ഗ്രാമമുണ്ട് മണ്ണഞ്ചേരിയില്‍.
ആലപ്പുഴ-മധുര ദേശീയപാതയില്‍ വെളിയില്‍ പറമ്പ് ഇന്നറിയപ്പെടുന്നത് നേതാജിയുടെ പേരിലാണ്. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനും മുന്നേയാണ്. അതിനു കാരണക്കാരനായത് പറവക്കല്‍ കുടുംബാംഗമായ വെളിയില്‍ പറമ്പ് ഭാസക്കരന്‍നായര്‍ എന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകനും. ഇദ്ദേഹത്തിന് കണക്കൂര്‍ ക്ഷേത്രം വരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂസ്വത്ത് ഉണ്ടായിരുന്നു. നാട്ടുകാര്‍ ഭാസിമാമ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഭാസ്‌കരന്‍നായര്‍ ഒരു വായനശാല സ്ഥാപിച്ചു. അതിന് നേതാജി സുഭാഷ് ചന്ദ്ര ബോസ് വായനശാല എന്ന് പേരിട്ടു.
വായനശാലയില്‍ നേതാജിയുടെ ചിത്രവും വെച്ചു. കാലം കടന്നു പോയി. വായനശാലയുടെ പ്രവര്‍ത്തനവും നിലച്ചു. പക്ഷേ വെളിയില്‍ പറമ്പ് കവലയക്ക് നേതാജി എന്ന പേര് വീണ് കിട്ടി. ഭാസ്‌ക്കരന്‍നായര്‍ ഇന്നില്ല, അദ്ദേഹം കൊളുത്തിയ നേതാജിയുടെ ദീപ്തമായ സ്മരണ കെടാവിളക്കായി ഇന്നും നിലനില്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: